ഫ്രഞ്ച് ഗയാന: 2020-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 ഒരുക്കിയിട്ടുള്ളത്.
ഡി.ടി.എച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എന്‍.ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്റെ സേവനം ഉപയോഗിക്കുന്നത്.
Discussion about this post