സിപിഎം അനുകൂല ഫേസ്ബുക്ക് ഐഡിയായ പോരാളി ഷാജി എന്ന പേജ് പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചിരുന്നത് പവന്‍ കല്യാണിന്റെ ഫോട്ടോ ആയിരുന്നു. മീശ പിരിച്ച് നില്‍ക്കുന്ന പവന്‍ കല്ല്യാണിന്റെ ഫോട്ടോ പോരാളി ഷാജിയുടെ ഐഡനിറ്റി ആയി മാറുകയും ചെയ്തു. എന്നാല്‍ പവന്‍ കല്യാണിന്റെ ഫോട്ടോ മാറ്റേണ്ട ഗതികേടിലാണ് പോരാളി ഷാജി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
പവന്‍ കല്യാണും അദ്ദേഹത്തിന്റെ ജനസേന പാര്‍ട്ടിയും ഇന്നലെ ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇനി ബിജെപി വേദികളില്‍ പവന്‍ കല്യാണ്‍ താരപ്രചാരകനാകും. ഇതോടെ സിപിഎം പേജിന് പ്രൊഫൈല്‍ ചിത്രം മാറ്റേണ്ടി വരുമെന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ഇടതു പ്രക്ഷോഭത്തില്‍ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി പങ്കാളികളായായിരുന്നു. ആന്ധ്രാപ്രദേശില്‍ വ്യാപകമായി സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തു പവന്‍ കല്യാണ്‍. ഇതോടെ പവന്‍ കല്യാണിനെ സിപിഎം സൈബര്‍ പോരാളികള്‍ ഏറ്റെടുക്കുകയായിരുന്നു.
Discussion about this post