കേന്ദ്രനിയമത്തെ പിന്തുണക്കുന്നവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പഞ്ചായത്തിലെ ഓഫിസ് മുറിയ്ക്ക് മുന്നില്‍ സ്ഥാപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കോട്ടയ്ക്കല്‍ എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ടി സുബൈര്‍ തങ്ങളുടെ ഔദ്യോഗിക ഓഫിസിന് മുന്നില്‍ പതിച്ച പോസ്റ്ററാണ് വിവാദമായത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവര്‍ക്ക് വൈസ് പ്രസിഡണ്ടിന്റെ ഓഫിസിലേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡാണ് മുറിയുടെ വാതിലില്‍ പതിച്ചിരിക്കുന്നത്.
സ്വന്തം വീടിന് മുന്നിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നിലൊ ഇത്തരം പോസ്റ്റര്‍ പതിക്കുന്നതില്‍ കുഴപ്പമില്ലെന്നും, സര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചത് നിയമലംഘനമാണെന്നും ആരോപണം ഉയര്‍ന്നു.
പോസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശം ലംഘിക്കാത്ത സിഎഎയെ അനുകൂലിച്ചതിന്റെ പേരില്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് വിമര്‍ശനം. പ്രതിഷേധങ്ങള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നാക്രമണമാവുന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാവരുടെയും നികുതി കൊടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെയ്യുന്ന ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതിയാണ് ഇതെന്നും വിമര്‍ശനമുണ്ട്.
തിരൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സമ്മേളനത്തോട് അനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. സ്വമേധയാ ആണ് തിരൂര്‍ പൊലീസ് കേസെടുത്തത്. നിലവില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് തിരൂര്‍ സിഐ അറിയിച്ചു.ബിജെപി സമ്മേളനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി അപ്രഖ്യാപിത ഹര്‍ത്താലാക്കി മാറ്റിയവര്‍ക്കെതിരെയാണ് കേസ്.
ബിജെപി നിയോജകമണ്ഡലം കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ജനജാഗ്രതാ സമ്മേളനം നടത്തിയത്. സമ്മേളനം തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചും വാഹനങ്ങള്‍ സര്‍വീസ് നടത്താതെയും തിരൂരില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചിരുന്നു. അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തവരെയും, ഇത് ഷെയര്‍ ചെയ്തവരെയും കണ്ടെത്താന്‍ തിരൂര്‍ പൊലീസ് ശ്രമം ആരംഭിച്ചു. കേന്ദ്രമന്ത്രി സോംപ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ബിജെപി യോഗം തുടങ്ങിയപ്പോള്‍ കടകളടയ്ക്കുകയും സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്ത വ്യാപാരികളെയും ബസ്ഓട്ടോ തൊഴിലാളികളേയും ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കശ്മീര്‍ മോഡല്‍ പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷിയാകുന്നതെന്നാണ് ബിജെപി ആരോപണം.










Discussion about this post