പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ നിയമസഭയില്‍ പ്രമേയം പാസാക്കിയതില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കീഴവഴക്കം പാലിക്കപ്പെട്ടില്ല, എന്നതല്ല ഇവിടെ നടന്നത് ചട്ടലംഘനം തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. ഏതെല്ലാം കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് വ്യക്തമാക്കുന്ന ബിസിനസ് ഓഫ് റൂള്‍സ് ഗവര്‍ണര്‍ വായിച്ചു.
ഇവിടെ നടന്നത് ഉദ്യോഗസ്ഥ തല വീഴ്ചയല്ല. മുഖ്യമന്ത്രി തന്നെയാണ് ചട്ടലംഘനം നടത്തിയത്. സിഎഎ വിരുദ്ധ പ്രമേയം തന്നെ അറിയിക്കാത്തതില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. നിയമത്തിന് കീഴിലാണ് എല്ലാവരും, അരും അതിന് അതീതരല്ലെന്നും പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാടിസ്ഥാനത്തിലായിരിക്കണം. അത് പരിശോധിക്കലാണ് ഗവര്‍ണറുടെ ചുമതലയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു.
തദ്ദേശ വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ ശുദ്ധിയില്‍ തനിക്ക് സംശയമുണ്ട്. സംശയം തീര്‍ക്കാതെ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Discussion about this post