വായുജിത്ത്
സംക്രമമെന്നാല്‍ ശരിയായ ചുവടു വയ്‌പെന്നൊരു അര്‍ത്ഥം കൂടിയുണ്ട്…
അധര്‍മ്മത്തിന്റെ പതാകവാഹകരെ തൊട്ടടുത്തു കണ്ടപ്പോള്‍ ബന്ധുവെന്ന ചിന്തയും രക്തബന്ധവുമോര്‍ത്ത് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന പാര്‍ത്ഥന് ക്ലൈബ്യം മാസ്മ ഗമ ! എന്നുപദേശം കൊടുത്ത് അവന്റെ ഉള്ളിലെ പോരാട്ട വീര്യത്തെ ഉണര്‍ത്തിയ പാര്‍ത്ഥ സാരഥി ഭഗവാന്‍ ശ്രീകൃഷ്ണന്‍ നടത്തിയത് ശരിയായ ചുവടു വയ്പായിരുന്നു.
ചതിയില്‍ കൊലപ്പെടുത്തി ഹിന്ദു സ്വരാജിനെ നിര്‍വീര്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അഫ്‌സല്‍ ഖാനെ പുലിനഖക്കത്തി കൊണ്ട് കീറിക്കളഞ്ഞ വീരശിവാജി നടത്തിയത് ശരിയായ ചുവടു വയ്പായിരുന്നു..
ആദില്‍ ഷാഹിയുടെ കാലാള്‍പ്പടയും തീയുണ്ടകള്‍ പായിച്ച പീരങ്കികളും സ്വന്തം സൈനികരെ ചിതറിത്തെറിപ്പിക്കുന്നതു കണ്ട് വര്‍ദ്ധിത വീര്യത്തോടെ ശത്രുപ്പടയിലേക്ക് ഇരച്ചു കയറിയ കൃഷ്ണദേവരായര്‍ നടത്തിയതും ശരിയായ ചുവടു വയ്പ്പായിരുന്നു..
അമേരിക്കയിലെ ചിക്കാഗോയില്‍ ഹിന്ദുത്വത്തിന്റെ അഭൗമമായ സൗന്ദര്യവും ശക്തിയും ലോകത്തെ അറിയിക്കാനെത്തിയ ആ പരിവ്രാജകന്‍ , വിശ്വവിജയിയായ വിവേകാനന്ദ സ്വാമികള്‍ നടത്തിയതും ശരിയായ ചുവടുവയ്പ്പായിരുന്നു..
ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമുള്ള യുവസമൂഹം വേണമേയെന്ന സ്വാമിജിയുടെ പ്രാര്‍ത്ഥന കേട്ട് ഡോ : കേശവബലിറാം ഹെഡ്‌ഗേവാര്‍ 1925 സെപ്റ്റംബര്‍ 27 ന് വിജയ ദശമി ദിനത്തില്‍ നാഗപ്പൂരിലെ മോഹിതെവാഡയില്‍ കൊളുത്തിയ ദീപശിഖയും ശരിയായ ചുവടു വയ്പ്പായിരുന്നു..
സമാജത്തിനു നേരേയും രാഷ്ട്രത്തിനു നേരേയും ഉയരുന്ന ഒരു വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് ഉദ്‌ബോധിപ്പിച്ച് രാജ്യമെങ്ങും സംഘശാഖകള്‍ വളര്‍ത്തിയെടുത്ത മാധവ സദാശിവ ഗോള്‍വല്‍ക്കറും മുന്നോട്ടു വച്ചത് ശരിയായ ചുവടുവയ്പ്പായിരുന്നു..
അപമാനത്തിന്റെയും അടിമത്തത്തിന്റെയും അടയാളങ്ങള്‍ തകര്‍ത്തെറിഞ്ഞ വിക്രമ വീര്യവും ശത്രുവിനെ അവന്റെ മണ്ണില്‍ ചെന്ന് തകര്‍ത്തു കളയാനുള്ള ചങ്കുറപ്പുണ്ടെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത സൈനിക മുന്നേറ്റവുമൊക്കെ ശരിയായ ചുവടു വയ്പ്പുകളായിരുന്നു..
ഇന്ന് ബഹിഷ്‌കരണത്തിനെതിരെ ഉണ്ണികുളത്തും മറ്റ് സ്ഥലങ്ങളിലും നടക്കുന്ന ഹിന്ദു വ്യാവസായിക മുന്നേറ്റവും ശരിയായ ചുവടു വയ്പുകള്‍ തന്നെയാണ്. പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്‌തോട്ടെ. ചുവടു വയ്ക്കുന്നു എന്നതാണ് പ്രധാനം ..
ദക്ഷിണായനത്തില്‍ നിന്നും സൂര്യന്‍ ഉത്തരായനത്തിലേക്ക് നീങ്ങുന്ന ഈ ശുഭകാലം ആലസ്യമകറ്റി ശരിയായ ചുവടു വയ്പ്പുകള്‍ക്കുള്ള കാലമാണ് ..
സംക്രമമെന്നാല്‍ ശരിയായ ചുവടു വയ്‌പെന്നാണര്‍ത്ഥം ……
https://www.facebook.com/photo.php?fbid=2902774873120744&set=a.236990423032549&type=3&theater










Discussion about this post