സീനിയർ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയെ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളുടെ ക്വീൻസ് കൗൺസിലായി ബ്രിട്ടൻ നിയമിച്ചു.മാർച്ച് 16 ന് ,ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടക്കുന്ന നിയമനത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ലോർഡ് ചാൻസലർ അധ്യക്ഷത വഹിക്കും. അഭിഭാഷക വൃത്തിയിൽ ദീർഘകാലം പരിചയവും പ്രത്യേക വൈദഗ്ധ്യവുമുള്ളവർക്കാണ് ക്വീൻസ് കൗൺസിൽ പദവി നൽകുന്നതെന്ന് യു.കെയിലെ നീതിന്യായ മന്ത്രാലയം അറിയിച്ചു.
സാൽവേ മുമ്പ് ഇന്ത്യയുടെ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുൽഭൂഷൻ ജാദവിന്റെ കേസിൽ അദ്ദേഹം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.കേസ് വാദിച്ചതിന്റെ പ്രതിഫലമായി അന്ന് സാൽവെ ഒരു രൂപ മാത്രം വാങ്ങിയ സംഭവം ലോകശ്രദ്ധയാകർഷിച്ചിരുന്നു








