മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍.
10 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള നാല് പെണ്‍മക്കളെയാണ് ഇയാല്‍ പീഡിപ്പിച്ചത്. തിരുവന്തപുരം സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ വളാഞ്ചേരിയിലാണ് താമസിക്കുന്നത്. 10,13, 15, 17 വയസ്സുള്ള മക്കളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്..
സ്‌ക്കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് കാര്യം പുറത്തുവന്നത്. പത്ത് വയസുകാരിയാണ് ആദ്യം ഇക്കാര്യം സ്‌ക്കൂള്‍ അധികൃതരോട് പറഞ്ഞത്. മുതിര്‍ന്ന കുട്ടികളും ഇത് സ്ഥിരീകരിച്ചു. ഇതിന് പിറകേയാണ് 47കാരനായ പിതാവിനെ അറസ്റ്റ് ചെയ്തത്.
ഗുരുതരമായ പോക്‌സോ വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
മാതാവിന് ഇത് അറിയാമോ എന്നതും പോലിസ് പരിശോധിക്കുന്നുണ്ട്. അവരെ ചോദ്യം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മാതാവ് അറിഞ്ഞു കൊണ്ടാണ് പീഡനമെങ്കില്‍ അവര്‍ക്കെതിരെയും പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കും.









Discussion about this post