പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ രണ്ട് മുൻനിര അഭിഭാഷകരായ കെൻ സ്റ്റാർ,അലൻ ഡെർഷോവിറ്റ്സ് എന്നിവരെ തനിക്കു വേണ്ടി വാദിക്കാൻ തിരഞ്ഞെടുത്തു.അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാൻ ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎസ് സെനറ്റ് വിചാരണയിൽ ഇവർ ട്രംപിന് പ്രതിരോധം തീർക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡൊണാൾഡ് ട്രംപിന്റെ വിചാരണ ആരംഭിക്കുക.
എഴുപത്തിമൂന്നുകാരനായ സ്റ്റാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് 1998-ൽ പ്രസിഡന്റ് ബിൽ ക്ലിന്റനെ ഇംപീച്ച്മെന്റിലേക്ക് നയിച്ചത്.പണ്ട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ നിക്ഷേപകനായ ജെഫ്രി എപ്സ്റ്റൈൻ രംഗത്തിറക്കിയത് അലൻ ഡെർഷോവിറ്റ്സ് എന്ന ഈ കുശാഗ്രബുദ്ധിക്കാരനായ വക്കിലിനെയായിരുന്നു.ഫുട്ബോൾ കളിക്കാരനായിരുന്ന ഒ.ജെ സിംപ്സന്റെ ഇരട്ടക്കൊലപാതക കേസിലും ഹാജരായത് ചെകുത്താന്റെ വക്കീലെന്ന് വിളിപ്പേരുള്ള അലൻ ഡെർഷോവിറ്റ്സ് തന്നെയായിരുന്നു.
Discussion about this post