സ്വന്തം പാർട്ടി സർക്കാരിനെതിരെ ധർണ നടത്തി കോൺഗ്രസ് എം.എൽ.എ മുന്നാലാൽ ഗോയൽ .ശനിയാഴ്ച ഉച്ചയോടെ ,കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിന് സമീപമാണ് മുന്നാലാലിന്റെ പ്രതിഷേധ പ്രകടനം.
തിരഞ്ഞെടുപ്പിൽ , പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ നിറവേറ്റാഞ്ഞതാണ് ഗോയലിന്റെ പ്രതിഷേധത്തിന് കാരണം. “മുഖ്യമന്ത്രിയോടോ മറ്റേതെങ്കിലും മന്ത്രിയോടോ വ്യക്തിപരമായി എനിക്ക് ദേഷ്യമില്ല. പക്ഷേ, എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതിനാൽ, പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം കോൺഗ്രസ് നടപ്പിലാക്കണം” എന്ന് മുന്നാലാൽ ഗോയൽ പറഞ്ഞു.മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധമുള്ള മുന്നാലാൽ ഗോയൽ ഉച്ചയ്ക്ക് മുമ്പ് അനുയായികളുമായി നിയമസഭയിലെത്തി.ബാരിക്കേഡുകളിനു മുകളിലൂടെ കയറിയ ഗോയലും സംഘവും അസംബ്ലി കാമ്പസിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമെത്തി ധർണ ആരംഭിക്കുകയായിരുന്നു.
Discussion about this post