തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതികളിലൊരാളെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തേങ്ങാപട്ടണം സ്വദേശി നവാസിനെയാണ് തമിഴ്‍നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളിലൊരാളായ ഷെമീമിനെ അനുകൂലിച്ചാണ് ഇയാള്‍ പോസ്റ്റ് ഇട്ടത്. തിരുവനന്തപുരത്ത് നിന്നാണ് നവാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം എഎസ്‌ഐ കൊലപാതക കേസില്‍ പിടിയിലായ ഷെമീമിനെയും തൗഫീക്കിനെയും തിങ്കാളാഴ്ച കസ്റ്റഡയില്‍ വാങ്ങി തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യും. കൊലപാതകത്തിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബെംഗളൂരു പൊലീസിന്‍റെ പിടിയിലാണ്. എഎസ്‍ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ തമിഴ്‍നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പുതിയതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
Discussion about this post