മംഗലാപുരത്ത് നേത്രാവതി നദിയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മുങ്ങിമരിച്ചു.പതിനെട്ടുവയസുള്ള റെനിത എന്ന പെൺകുട്ടിയാണ് മരിച്ചത്.രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, റെനിതയും കൂടെയുള്ള അഞ്ച് പേരും,തോക്കോട്ട് പള്ളി പെരുന്നാളിന് പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്.മടങ്ങി വരുന്ന വഴിയിൽ ,ഉലിയയ്ക്ക് സമീപം ബോട്ട് മറിഞ്ഞ് റെനിത നദിയിൽ വീഴുകയായിരുന്നു.











Discussion about this post