സംഭവം നടക്കുമ്പോള്‍ 18 വയസ്സായിരുന്നില്ല, തൂക്കിലേറ്റരുതെന്ന നിര്‍ഭയകേസിലെ പ്രതിയുടെ അപേക്ഷ സുപ്രിം കോടതി തള്ളി. പവന്‍ ഗുപ്ത എന്ന പ്രതിയുടെ ഹര്‍ജിയാണ് തള്ളിയത്.
നിർഭയ കൂട്ടബലാത്സംഗ കേസിൽ .കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പതിനെട്ടു തികഞ്ഞിരുന്നില്ലെന്നും അത് കൊണ്ട് വധശിക്ഷയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നുമുള്ള പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്തയുടെ അപേക്ഷയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് ആർ. ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഗുപ്തയുടെ തൂക്കിക്കൊല്ലലിനെതിരെയുള്ള പ്രത്യേക ഹർജിയിൽ ഇന്ന് രാവിലെ വാദം കേട്ടിരുന്നു. 2012 ഡിസംബർ 16 ന് 23 കാരിയായ വിദ്യാർത്ഥിനി വീട്ടിലേക്ക് പോകുമ്പോൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കാലഘട്ടത്തിൽ താൻ ഒരു ജുവനൈൽ ആണെന്ന് ഗുപ്ത വാദിച്ചിരുന്നു.
എന്നാൽ, ഗുപ്ത കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷമുല്ല കാലത്ത് ,2017-ൽ തയ്യാറാക്കപ്പെട്ടതാണ് സർട്ടിഫിക്കറ്റുകൾ എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് കോടതി ഹർജി തള്ളിയത്.











