മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ നിർണായക അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മെയ് 21-ന് കേന്ദ്ര മന്ത്രിമാരുടെ സമ്പൂർണ്ണ യോഗം (Council of Ministers) വിളിച്ചുചേർത്തതോടെയാണ് ചർച്ചകൾ സജീവമായത്.
മോദി 3.0 സർക്കാരിന്റെ ആദ്യ വാർഷികം ആഘോഷിക്കാനിരിക്കെ, ഭരണത്തിന് പുതിയ വേഗംനൽകുക എന്ന ലക്ഷ്യത്തോടെയാകും മന്ത്രിസഭയിലെ മാറ്റങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.
മെയ് 21-ന് നടക്കുന്ന യോഗത്തിൽ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ളസഹമന്ത്രിമാർ, മറ്റ് സഹമന്ത്രിമാർ എന്നിവരെല്ലാം പങ്കെടുക്കും. നിലവിൽ വിവിധ മന്ത്രാലയങ്ങളുടെകീഴിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും വകുപ്പുകളുടെ പ്രവർത്തനവുംയോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടികണക്കിലെടുത്ത് ചില പ്രമുഖരെ പാർട്ടി പ്രവർത്തനങ്ങളിലേക്ക് മാറ്റാനും പുതിയ മുഖങ്ങളെമന്ത്രിസഭയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
സർക്കാരിന്റെ ‘വികസിത് ഭാരതം’ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഓരോവകുപ്പിന്റെയും പ്രകടനം വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. വരും ദിവസങ്ങളിൽബിജെപി കേന്ദ്ര നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തും. മെയ് 21-ലെ യോഗത്തിന്ശേഷമായിരിക്കും മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാവുക.










