ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ഇന്ത്യാവിരുദ്ധ പരാമർശത്തിനെ പരിഹസിച്ചു താരേഖ് ഫത്ത. പ്രസിദ്ധ പത്രപ്രവർത്തകനും പാക്- കനേഡിയൻ പൗരനുമായ താരേഖ് ഫത്ത, തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് സെയ്ഫ് അലി ഖാന് മറുപടി കൊടുത്തത്.
ബ്രിട്ടീഷുകാർക്ക് മുന്നേ ഇന്ത്യ എന്നൊരു സങ്കല്പം തന്നെ ഉണ്ടായിരുന്നില്ലെന്ന നടന്റെ പരാമര്‍ശമാണ് പരിഹാസത്തിനിരയായത്.
“ശരിയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി ചൈനയോട് ബന്ധപ്പെട്ടതാണെന്നും വാസ്കോഡ ഗാമ വന്നിറങ്ങിയത് ഫിജിയിൽ” ആണെന്നുമാണ് സെയ്ഫ് അലി ഖാനെ പരിഹസിച്ചു കൊണ്ട് താരേഖ് എഴുതിയത്. ഇതിനുമുമ്പ് സെയ്ഫ് അലി ഖാൻ മികച്ച ചരിത്ര ബോധം കൊണ്ട് തന്റെ കുഞ്ഞിനെ തിമൂർ എന്ന പേരു നൽകിയെന്നും താരേഖ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ ആക്രമിച്ച്, ഇസ്ലാം മത വിശ്വാസികൾ അല്ലാത്തതിനാൽ ഹിന്ദുക്കളെ കൂട്ടകൊല ചെയ്ത്, അവരുടെ ശിരസ്സുകൾ കൂട്ടിയിട്ട് പിരമിഡ് ഉണ്ടാക്കിയ വ്യക്തിയായിരുന്നു പേർഷ്യൻ രാജാവായ തിമൂർ. തിമൂറിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ എത്രയാണെന്ന് ഇന്നും വ്യക്തമല്ല. സെയ്ഫ് അലി ഖാൻ തന്നെ കുഞ്ഞിനെ തിമൂർ എന്ന പേരു നൽകിയത് ഒരുപാട് ഇന്ത്യക്കാരുടെ അപ്രീതി പിടിച്ചു പറ്റിയിരുന്നു.
Discussion about this post