സംസ്ഥാനത്ത് മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തപ്രതികരണ നിധിയിൽ നിന്നും വനം വകുപ്പിൽ നിന്നുമാണ് തുക അനുവദിക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.
വന്യമൃഗ ആക്രമണത്തിൽ പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാൽ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 37,500 മുതൽ 1,12,500 രൂപവരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാൽ ഇത് 4000 രൂപ മുതൽ 1,20,000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറു രൂപ. കുടിലുകൾ നഷ്ടമായാൽ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാൽ 3000 മുതൽ ഒരുലക്ഷം വരെയുമാകും സഹായം.
ക്ഷുദ്രജീവികളായി വിജ്ഞാപനം ചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്പത്തികവർഷം പരമാവധി ഒരുലക്ഷം രൂപ അനുവദിക്കും. മനുഷ്യവന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏർപ്പെടമ്പോൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടമാകുന്നവർക്കും ധനസഹായത്തിന് അർഹതയുണ്ട്.പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തിൽ നിന്ന് നാലുലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായധനം നൽകുക. ദുരന്തപ്രതികരണ നിധിയിൽനിന്ന് പണം അനുവദിക്കും
Discussion about this post