ഡല്‍ഹി: ‘പരീക്ഷ പേ ചര്‍ച്ച’യിൽ കുട്ടികള്‍ക്കു താന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടുതന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവര്‍ തന്നോടും ചോദ്യങ്ങള്‍ ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടി വിജയമാണെന്നാണ് കുട്ടികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരീക്ഷകളെ നേരിടാന്‍ കുട്ടികളെ തയാറാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
രാത്രി ഉണര്‍ന്നിരിക്കുന്നുവെന്നും എന്നാല്‍ രാവിലെ എഴുനേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ഏതാണു പഠിക്കാന്‍ നല്ല സമയമെന്നുമായിരുന്നു ഒരു കുട്ടി പ്രധാനമന്ത്രിയോട് ചോദിച്ചത്.
പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ- രാവിലെ നേരത്തേ എഴുന്നേല്‍ക്കുക. മഴയ്ക്കു ശേഷമുള്ള ആകാശം പോലെയായിരിക്കും അപ്പോള്‍ മനസ്സ്. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികളെ ഉപദേശിക്കാന്‍ 50 ശതമാനം മാത്രമാണ് എനിക്ക് അധികാരമുള്ളത്. ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാല്‍ ഞാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നു. എനിക്കു നേരത്തേ ഉറങ്ങാനും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നതു ധാര്‍മികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാവിലെയാണു പഠിക്കാന്‍ നല്ല സമയമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ എല്ലാവര്‍ക്കും ശീലങ്ങളുണ്ടാകാം. സൗകര്യം പോലെ കാര്യങ്ങള്‍ ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post