ഡല്‍ഹി: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ അസം റൈഫിള്‍സ് നടത്തിയ വ്യാപകമായ തെരച്ചിലില്‍ യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് നേതാക്കള്‍ പിടിയിലായി. ഇരുവരെയും അസം പോലിസിന് കൈമാറിയതായി അസം റൈഫിള്‍സ് ഈസ്റ്റേണ്‍ കമാന്റ് അറിയിച്ചു.
”അസം റൈഫിള്‍സ് നിരോധിത സംഘടനയായ യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് നേതാക്കളെ ഇംഫാലില്‍ നിന്ന് ജനുവരി 19ന് കസ്റ്റഡിയിലെടുത്തു. ഇരുവരെയും അസം പോലിസിന് കൈമാറിയിരിക്കുന്നു- ഈസ്‌റ്റേണ്‍ കമാന്റ് ട്വീറ്റ് ചെയ്തു.
Discussion about this post