ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തത് എന്നാണ് യെച്ചൂരിയുടെ ആരോപണം.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഭരണഘടന പഠിച്ച് മനസ്സിലാക്കണമെന്ന് യെച്ചൂരി പറയുന്നു. ഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റെന്നും യെച്ചൂരി ആരോപിക്കുന്നു.
ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടത്. സ്വതന്ത്ര ഇന്ത്യയിൽ ഗവർണറുടെ പദവിയുടെ പ്രസക്തി എന്തെന്ന് ചിന്തിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകൾ ഉയരണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Discussion about this post