മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് വികാസ് മോർച്ച (ജെ.എം.എം ) പ്രസിഡന്റുമായ ബാബുലാൽ മറാണ്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനകൾ.തന്റെ പാർട്ടിയുടെ ബിജെപിയുമായുള്ള ലയന സാധ്യത മറാണ്ടി സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും മറ്റ് രണ്ട് ജെ.വി.എം എംഎൽഎമാരായ ബന്ദു തിർകിയും പ്രദീപ് യാദവും ഇതിനെ അനുകൂലിക്കുന്നില്ല.അതേസമയം ,ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് പാർട്ടിയിൽ തിർക്കിയും യാദവും ചേരാൻ സാധ്യതയുണ്ടെന്നും,പാർട്ടിയുടെ മൂന്നാമത്തെ എംഎൽഎയായ മറാണ്ടിയെ കോൺഗ്രസിൽ ചേരാൻ ശക്തമായി നിർബന്ധിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.
ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം-കോൺഗ്രസ്-ആർജെഡി സംസ്ഥാന സർക്കാരിന് പിന്തുണ നൽകാൻ ഇരുവരും നേരത്തെ മുതലേ മറാണ്ടിയെ നിർബന്ധിച്ചിരുന്നു.ഒരു ലയനം, മറാണ്ടിയുടെ രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനും മുന്നോട്ടു പോകാനും സഹായിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തായാലും, പ്രാദേശിക പാർട്ടിയായ മറാണ്ടിയുടെ ജെ.വി.എം തുടർച്ചയായുള്ള തിരഞ്ഞെടുപ്പുകളിൽ നിരാശാജനകമായ മത്സരം കാഴ്ച വയ്ക്കുമ്പോൾ ലയനത്തിന് സാധ്യതയേറുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
അടുത്തിടെ ജാർഖണ്ഡിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നതിനാൽ കേന്ദ്ര നേതൃത്വവും തങ്ങളുടെ പാർട്ടിയെ സജീവമാക്കാൻ ബാബുലാൽ മറാണ്ടിയെ ഉൾപ്പെടുത്തുന്നതിൽ തൽപരരാണെന്നാണ് ജാർഖണ്ഡിലെ രാഷ്ട്രീയ ഇടനാഴികളിലെ സംസാരം.











Discussion about this post