പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ. കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് അവതരിപ്പിക്കാനിരുന്ന പ്രമേയം ആണ് ഹൈക്കോടതി തടഞ്ഞത്.
മൂന്ന് ആഴ്ചത്തേക്ക് പ്രമേയം അവതരിപ്പിക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് ജില്ല പഞ്ഛായത്ത് സിഎഎയ്ക്ക് എതിരായ പ്രമേയം അവതരിപ്പിക്കാനിരുന്നത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് തീരുമാനം. ബിജെപി ജില്ല പ്രസിഡണ്ട് കെ ശ്രീകാന്ത് ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ജില്ല പഞ്ചായത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
സുപ്രിം കോടതി പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഇത്തരം പ്രമേയങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്തിന്റെ ഭരണപരമായ വിഷയങ്ങളില്‍ മാത്രമേ പ്രമേയം അവതരിപ്പിക്കാന്‍ പാടുള്ളു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ കേരള നിയമസഭ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ജില്ല പഞ്ചായത്ത് പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.









Discussion about this post