പെരിയാർ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് സൂപ്പർതാരം രജനീകാന്തിനെതിരെ അതി തമിഴർ പെരവായ് (എ.ടി.പി) പ്രവർത്തകരും ദ്രാവിഡർ വിടുതലൈ കഴകവും (ഡി.വി.കെ) ജനുവരി 20 തിങ്കളാഴ്ച നടത്തിയ പ്രതിഷേധത്തിനും കടുത്ത വിമർശനങ്ങൾക്കും ഇടയിൽ രാജ്യസഭാ എംപിയും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി നടനെ പിന്തുണച്ചു രംഗത്ത്.കോടതി നടപടികളിലേക്ക് നീങ്ങിയാൽ താൻ കോടതിയിൽ രജനീകാന്തിന് വേണ്ടി വാദിക്കുമെന്നാണ് സ്വാമി പറഞ്ഞത്.
പെരിയാർ രാമസ്വാമി 1971 -ൽ സേലത്ത് വച്ച് രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങൾ റാലിയിൽ പ്രദർശിപ്പിച്ചുവെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും മാപ്പു പറയില്ലെന്നും രജനീകാന്ത് നിലപാട് കടുപ്പിച്ചതോടെയാണ് നടന് പിന്തുണയുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയത്.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.











Discussion about this post