മലയാളി വ്യവസായി സിസി തമ്പിയെ കോടതി മൂന്ന് ദിവസം കൂടി കോടതി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു.വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് വെള്ളിയാഴ്ച അറസ്റ്റിലായ പ്രവാസി വ്യവസായി തമ്പി മൂന്നുദിവസമായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽത്തന്നെയായിരുന്നു.അഞ്ചു ദിവസം ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കോടതിയിൽ വാദിച്ചെങ്കിലും കോടതി മൂന്നു ദിവസം മാത്രമാണ് നൽകിയത്.
തന്റെ അഭിഭാഷകനെ കാണണമെന്നുള്ള തമ്പിയുടെ ആവശ്യം കോടതി അനുവദിച്ചിട്ടുണ്ട്.മുൻപ് രണ്ടു തവണ തമ്പിയെ എൻഫോഴ്‌സ്‌മെന്റ് അധികാരികൾ ചോദ്യം ചെയ്തിരുന്നു.ആയിരം കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് ഇത്തവണത്തെ അറസ്റ്റ്.










Discussion about this post