ഡല്‍ഹി: നേപ്പാളില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചുവെന്ന കാര്യം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്കു പോയ എട്ടുമലയാളികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് വൈകീട്ടോടെ എന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹത്തിന്റെ അനുശോചനമറിയിക്കാനുമാണ് നിര്‍ദ്ദേശിച്ചത്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ നേപ്പാള്‍ പൊലീസുമായും ഇന്ത്യന്‍ എംബസിയുമായും ആശയ വിനിമയം നടത്തി വരികയാണ്.നേപ്പാളിലെ ഇന്ത്യന്‍ എംബസി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. രണ്ടു കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഹൃദയം കൊണ്ട് പങ്കുചേരുന്നു
https://www.facebook.com/VMBJP/posts/2684503198312359?__xts__%5B0%5D=68.ARBTWl8SWorcgNdrTqjMgfeN5aVH2oQ18ycj9H32amIo58VRuJj53M0wTweNVL027iwDTR5LWeHXJXWqUGtz0Q1_5ImBqXvXiByaoy6c3QjF7ZdbH1Nc1wxGmbSLcaEENSgh6xfFSnvfSIXLaHDInS20J63orBPNncHTbQx1GUtui1o490zhL80YiiVhgHy-ljPFNDbmXUyokHfOKp_nl-4OnSBOb0Y9dJKpSP2ikZ38xXsF3kj-EdKMpBKE41tjcLMp-ncilOQnGOZO6W_mN1UHaKtt0hd-b2pgm-rXeCi13TuV9JYmHw3sr3FKVfHIGRkWIT8CaGOQBnS3W5BxVA&__tn__=-R
Discussion about this post