നേപ്പാളിലെ ഹോട്ടൽമുറിയിൽ മലയാളി വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് കേരളത്തിൽ നിന്നുള്ള നിന്നുള്ള എട്ട് പേരുടെ മൃതദേഹങ്ങൾ മക്വൻപൂർ ജില്ലയിലെ ദമനിൽ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മുറിയില്‍ നിന്ന് കണ്ടെത്തിയത്. നേപ്പാള്‍ ടൂറിസം വകുപ്പാണ് മരണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ നേപ്പാള്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ അറിയിച്ചു.. കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താനായി ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും ഡോക്ടറും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തിലാവും ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.










Discussion about this post