ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷി വർദ്ധിപ്പിച്ചുകൊണ്ട് ശരംഗ് വിജയകരമായി പരീക്ഷിച്ചു.ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട ചെറു പീരങ്കിയായ ശരംഗ് ആണ് മധ്യപ്രദേശിലെ ജബൽപൂർ വനമേഖലയിൽ ഇന്നലെ വിജയകരമായി പരീക്ഷിച്ചത്.155എം.എം ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട 40 കിലോമീറ്റർ പ്രഹര പരിധിയുള്ള ശരംഗ്,പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ നിർമ്മിച്ചത്.
നൈറ്റ് വിഷൻ സെൻസറുകൾ ഉള്ളതിനാൽ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, 40 കിലോമീറ്റർ ദൂരത്തിലുള്ള ശത്രു സങ്കേതങ്ങളെ കൃത്യമായി തകർക്കാൻ ഇതിനു സാധിക്കും.കാൺപൂർ ആയുധനിർമാണശാലയിൽ ശരംഗിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം ഇന്ത്യ ഉടനെ ആരംഭിക്കും.











Discussion about this post