പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രിം കോടതി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. രണ്ട് മാസത്തേക്ക് എന്‍പിആര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ഹര്‍ജി ഭാഗം അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദവും സുപ്രിം കോടതി തള്ളി. ഇത്തരമൊരു ആവശ്യം സ്‌റ്റേയ്ക്ക് തുല്യമാണെന്ന അറ്റോണി ജനറലിന്റെ വാദവും കോടതി അംഗീകരിക്കുകയായിരുന്നു. സ്‌റ്റേ ചൊദിക്കാതെ എന്‍പിആര്‍ നടപടി നീട്ടിവെക്കണമെന്ന തന്ത്രപരമായ ആവശ്യമാണ് കപില്‍ സിബല്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ആ തന്ത്രം കേന്ദ്രം ഇടപെട്ട് പൊളിക്കുകയായിരുന്നു.
ആസാമില്‍ എല്ലാ നുഴഞ്ഞ് കയറ്റക്കാരെയും ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇത് വെറെയായി പരിഗണിക്കണമെന്ന് ഹര്‍ജി ഭാഗം ഉന്നയിച്ചു. ആസാം സംബന്ധിച്ച ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു. ആസാം ത്രിപുര വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കേന്ദ്രം ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് മൂന്നംഗ ബഞ്ച് തന്നെ കേള്‍ക്കും. സിഎഎ ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് സുപ്രിം കോടതി തീരുമാനിക്കും. ഇക്കാര്യം പരിഗണനയില്‍ ുണ്ടെന്ന് കോടതി ഇന്ന് സൂചനയായിരുന്നു. കേന്ദ്ര എടുക്കുന്ന ഏത് തീരുമാനവും സുപ്രിം കോടതിയുടെ അന്തിമതീരുമാനത്തിന് അനുസരിച്ചായിരിക്കും. ഹൈക്കോടതികളില്‍ ഇപ്പോള്‍ ഉള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതും സുപ്രിം കോടതി പരിഗണിച്ചു
ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും സമയം നല്‍കരുതെന്ന് ഹര്‍ജി ഭാഗം ആവശ്യപ്പെട്ടു. നാലാഴ്ചയ്‌ത്തെ സമയം ഇപ്പോള്‍ തന്നെ നല്‍കിയെന്ന് കപില്‍ സിബല്‍ പറഞ്ഞു. എല്ലാ ഹര്‍ജികള്‍ക്കും മറുപടി നല്‍കേണ്ടതുണ്ടെന്ന് അറ്റോണി
ജനറല്‍ ആവശ്യപ്പെട്ടു.ഇക്കാര്യങ്ങള്‍ പരിശോധിച്ച് നാലാഴ്്ച്ചത്തെ സമയം മറുപടി നല്‍കാന്‍ കോടതി അനുവദിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേരള, പഞ്ചാബ് സര്‍ക്കാറുകള്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറല്‍ ബന്ധങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ഹര്‍ജികള്‍ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post