തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. 344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള ആധുനിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. പദ്ധതിയുടെ കരാർ അംഗീകാര പത്രം ലഭിച്ചതായി തൃശ്ശൂർ എംപി കൂടിയായ സുരേഷ് ഗോപി അറിയിച്ചു.
913 ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പണികളും പൂർത്തിയാക്കാൻ ആണ് റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ അംഗീകരിച്ച ഈ പദ്ധതി, നമ്മുടെ തൃശ്ശൂരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും നിർണായകമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ശക്തന്റെ മണ്ണിന് ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.









Discussion about this post