ഗാന്ധിനഗർ : ഗുജറാത്തിൽ ആദിവാസി ക്ഷേമത്തിനായി നിരവധി സുപ്രധാന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി വിഭാഗങ്ങൾ കൂടുതലായി വസിക്കുന്ന 14 ജില്ലകളിലേക്ക് കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 250 ബസ്സുകൾ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ എല്ലാ പ്രദേശങ്ങളിലും വികസനം കൂടുതൽ എത്തിച്ചേരുമെന്ന് മോദി അറിയിച്ചു.
50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് പ്രധാനമന്ത്രി മോദി ഇന്ന് തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. 2,320 കോടി രൂപ ചിലവിലാണ് ഈ സ്കൂളുകൾ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇതുകൂടാതെ ഡിഎ-ജാഗ്വയ്ക്ക് കീഴിലുള്ള ആദിവാസി മേഖലകളിലെ 748 കിലോമീറ്റർ പുതിയ റോഡുകൾക്കും 14 ആദിവാസി മൾട്ടി-മാർക്കറ്റിംഗ് സെന്ററുകൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ഗുജറാത്തിൽ കൂടാതെ ഗോത്രവർഗ സംസ്‌കാരം സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മണിപ്പൂർ ഇംഫാലിലെ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിർവഹിച്ചു. കൂടാതെ ഗോത്രവർഗ്ഗ വിഭാഗത്തിനായി പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ് മഹാ അഭിയാൻ , ധർതി ആബ ജൻജാതി ഗ്രാം ഉത്കർഷ് അഭിയാൻ എന്നിവയ്ക്ക് കീഴിൽ നിർമ്മിച്ച ഒരു ലക്ഷം വീടുകളുടെ കൈമാറ്റവും ഇന്ന് പ്രധാനമന്ത്രി നിർവഹിച്ചു.









Discussion about this post