രാജ്യത്ത് ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന്‍ പൗരന്മാരാണെന്ന്സ്ഥിരീകരിച്ച് പാകിസ്താന്‍. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യംവ്യക്തമാക്കിയത്. നേരത്തെ തന്നെ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തിപ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് ആഭ്യന്തരമന്ത്രിയുടെ പരാമർശം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പാകിസ്താനില്‍ സ്‌ഫോടനം നടന്നത്. തിങ്കളാഴ്ച തെക്കന്‍വസീരിസ്താനിലെ ഒരു കോളേജിലും ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെ ജില്ലാ ജുഡീഷ്യല്‍കോംപ്ലക്‌സിലുമാണ് ചാവേറാക്രമണം നടന്നത്. ഇസ്‌ലാമാബാദ് സ്‌ഫോടനത്തില്‍ 12 പേര്‍കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ളകാഡറ്റ് കോളേജില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണംനടത്തിയത്.
ഇസ്‌ലാമാബാദ് സ്‌ഫോടനത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പ്രവിശ്യയിലെറാവല്‍പിണ്ടിയിലെ തീവ്രവാദവിരുദ്ധ വകുപ്പ് വ്യക്തമാക്കി.













Discussion about this post