കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർപിടിയിൽ. 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററുംപോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ രാമനാട്ടുകര സ്വദേശി ദിജിന്‍, കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട്സ്വദേശികളായ അംജത്ഷാ, അഫ്‌നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ അറസ്റ്റ്‌ചെയ്തു.പിടിയിലായ അംജതും അഫ്‌നാനും ബിരുദ വിദ്യാര്‍ഥികളാണ്.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നിവിടങ്ങളില്‍ പ്രതികളുടെ വീടുകളില്‍ നടത്തിയപരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. രാമനാട്ടുകര സ്വദേശി ദിജിന്റെ വീട്ടില്‍നിന്നാണ്ആദ്യം 500 രൂപയുടെ 35 നോട്ടുകള്‍ കണ്ടെടുത്തത്. ഫറോക്ക് പോലീസാണ് കള്ളനോട്ട് പിടികൂടിപ്രതികളെ അറസ്റ്റ് ചെയ്തത്.













Discussion about this post