തിരുവനന്തപുരം കളിയാക്കവിള ചെക്ക ്‌പോസ്റ്റില്‍ പോലിസുകാരനെ വെടിവച്ച് കൊന്ന കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. നിലവില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും, കേരള പോലിസും അന്വേഷിക്കുന്ന കേസാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. നടന്നത് തീവ്രവാദ ആകആമണമെന്ന് സ്ഥിരീകരിച്ച പശ്ചത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്.
അല്‍ ഉമ്മ പ്രവര്‍ത്തകനുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിരുന്നു.
കളിയിക്കവിള ചെക്കപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായിരുന്നു. എസ്‌ഐയെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്ക് പുറമെ തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരും പിടിയിലായിരുന്നു.. കളിയാക്കവിളയിലെ കേരള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് എസ്.ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനാണ് വെടിയേറ്റ് മരിച്ചത്.










Discussion about this post