മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ പ്രാഥമിക ഘട്ടം അവസാനിക്കാറായി.മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കാനുള്ള മനുഷ്യസദൃശമായ “ഹ്യുമനോയ്ഡ് ‘ റോബോട്ടിന്റെ പ്രാഥമിക വിവരങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.പതിവുകൾക്കു വിരുദ്ധമായി ശാസ്ത്രജ്ഞർ സൃഷ്ടിച്ചത് ഒരു പെൺ റോബോട്ടാണെന്നത് കൗതുകകരമാണ്.ഗഗൻയാൻ പദ്ധതിയിൽ,വനിതകളെ ഇന്ത്യ ഉൾപ്പെടുത്താത്ത കാരണമാണ് ഇങ്ങനെയൊരു തീരുമാനം.
രണ്ടു ഭാഷകൾ സംസാരിയ്ക്കാൻ കഴിവുള്ള വ്യോമമിത്രയുടെ അവസാന മിനുക്കുപണികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഹ്യുമനോയ്ഡ് റോബോട്ടിന് അധികൃതർ “വ്യോമമിത്ര” എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷത്തിന്റെ അവസാനത്തോടെ വ്യോമമിത്രയെ ബഹിരാകാശത്തെത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.











Discussion about this post