ബുധനാഴ്ച വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 43 വിമാനങ്ങളിൽ നിന്ന് 9,156 യാത്രക്കാരെ കൊറോണ വൈറസ് രോഗത്തിനായി പരിശോധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സ്ക്രീനിംഗ് ശ്രമങ്ങളിലൊന്നും കൊറോണ വൈറസ് ബാധയുടെ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി ശ്രീമതി പ്രീതി സുദാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ചൈനയിൽ നിന്ന് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ തോന്നിയാൽ അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സാമ്പിളുകൾ പരിശോധിക്കാൻ പൂർണ്ണമായും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറീസ് ശൃംഖലയ്ക്ക് കീഴിലുള്ള മറ്റ് പത്ത് ലബോറട്ടറികളും ആവശ്യമെങ്കിൽ അത്തരം സാമ്പിളുകൾ പരിശോധിക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
Discussion about this post