ഡല്‍ഹി: ബിജെപി വളരുന്നയിടങ്ങളില്‍ സിപിഎം അക്രമം അഴിച്ച് വിടുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അക്രവും ജനാധിപത്യവും തമ്മില്‍ യോജിച്ച് പോവില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും അമിത്ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ സംഘപരിവാര്‍ സംഘടനയായ ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അമിത് ഷാ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍:അസിഹിഷ്ണുതയുടെ പറയപ്പെടാത്ത കഥകള്‍ എന്ന പേരിലാണ് പ്രദര്‍ശനം സംഘടപ്പിക്കുന്നത്. കേരളത്തില്‍ സിപിഎം കൊലപ്പെടുത്തിയ ആര്‍എസ്എസ് ബിജെപി രക്താസക്ഷികളെ കുറിച്ചുള്ളതാണ് പ്രദര്‍ശനം. നാളെ ഈ വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ സിപിഎം ആക്രമണരാഷ്ട്രിയത്തിനെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശനം.
കേരളത്തില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്, ബിജെപി സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post