ആസാമിൽ, ഏതാണ്ട് 644 തീവ്രവാദികൾ സർക്കാരിനു മുന്നിൽ കീഴടങ്ങി.എട്ടോളം വിവിധതരം നിരോധിത ഭീകരസംഘടനകളുടെ അംഗങ്ങളാണ് ഇവർ.ഗുവാഹത്തിയിൽ വെച്ച് വ്യാഴാഴ്ചയാണ് ആസാം, കേന്ദ്രസർക്കാറുകൾ നിരോധിച്ച ഭീകര സംഘടനകളിൽ അംഗങ്ങളായ ഇവർ മുഖ്യമന്ത്രി സർബാനന്ദ് സൊനോവാളിന്റെ സാന്നിധ്യത്തിൽ കീഴടങ്ങുന്നത്. അത്യന്താധുനികമായ ആയുധങ്ങളും ഇവർ തങ്ങളോടൊപ്പം നിയമത്തിനു മുന്നിൽ സമർപ്പിച്ചിരുന്നു.ചടങ്ങിൽവച്ച്, തീവ്രവാദത്തിലേക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്കും വഴിതെറ്റിപ്പോയ യുവത്വങ്ങൾക്ക് മടങ്ങിവരാൻ താല്പര്യമുണ്ടെങ്കിൽ സർക്കാർ സകലവിധ പിന്തുണയും നൽകുമെന്നും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങി വരാൻ കഴിഞ്ഞതിൽ യുവാക്കളെല്ലാവരും തന്നെ വളരെയധികം സന്തുഷ്ടരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയൊരു രാഷ്ട്രം നിർമ്മിക്കാൻ ഭരണകൂടത്തെ സഹായിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച സൊനോവാൾ, കീഴടങ്ങിയവർക്ക് സർക്കാർ പുനരധിവസിപ്പിക്കാൻ നിരവധി പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും പ്രഖ്യാപിച്ചു. ആസ്സാം മുഖ്യമന്ത്രിയുടെ ഈ നേട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹാർദ്ദവമായി അഭിനന്ദിച്ചു.









Discussion about this post