മലപ്പുറം; നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിൻറെ ഭാഗമായി നടത്തിയ മെഗാഷോയിലെ ഗാനത്തിനെതിരെ പ്രതിഷേധം. പാട്ടുത്സവത്തിൻറെ ഭാഗമായി നടന്ന ഷോയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൻറെ സുൽത്താനായി അവതരിപ്പിച്ച റാപ്പ് സോങ് അരങ്ങേറിയിരുന്നു. ഇതി നെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
1921 ലെ മലബാർ കലാപത്തിൻറെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്ന ഇടമാണ് നിലമ്പൂർ കോവിലകം. മലബാർ കലാപത്തിൻറെ നായകനായ വാരിയംകുന്നനെ ഇവിടുത്തെ ഉത്സവത്തിൻറെ പേരിൽ നടത്തുന്ന ഷോയിൽ പ്രകീർത്തിച്ച് പാടിയതാണ് ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധവുമായെത്തിയത് .
മലബാർ കലാപം അടിസ്ഥാനമാക്കി എടുത്ത 1921 സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച നായ്ക് ഖാദർ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളോടെയാണ് റാപ്പ് ആരംഭിക്കുന്നത്. വാരിയംകുന്നൻ്റെ വാഴ്ത്തുപാട്ടുകൾ അവതരിപ്പിക്കുന്നവർ ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിൻറെയും അജണ്ട നടപ്പിലാക്കുകയാണെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിണ്ടൻറും സംസ്ഥാന മീഡിയാ അംഗവുമായ അഡ്വ.ടി കെ അശോക് കുമാർ പറഞ്ഞു.













Discussion about this post