ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിൽ ആണ് അദ്ദേഹം ചികിത്സയിലുള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം അടുത്തിടെ രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. സെപ്റ്റംബറിൽ, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ വൈസ് പ്രസിഡന്റ് എൻക്ലേവ് ഒഴിഞ്ഞതിനു ശേഷം അദ്ദേഹം സൗത്ത് ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്തുള്ള ഒരു സ്വകാര്യ ഫാംഹൗസിലായിരുന്നു താമസിച്ചിരുന്നത്. ജനുവരി 10 ന് വാഷ്‌റൂമിലേക്ക് പോകുന്ന സമയത്തും അദ്ദേഹം ബോധരഹിതനായി വീണിരുന്നതായി കുടുംബം പറയുന്നു.











Discussion about this post