മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം കേൾക്കൽ ആരംഭിച്ചു. മ്യാൻമറിലെ മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ വംശഹത്യ നടത്തിയെന്ന ആരോപണമാണ് ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി പരിശോധിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസാണിത്.
2016 ലും 2017 ലും 700,000 ത്തിലധികം റോഹിംഗ്യകളെ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയ സൈനിക നടപടികളെ കേന്ദ്രീകരിച്ചാണ് കേസ്. ഗാംബിയ ആണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത്. 2017-ൽ റോഹിംഗ്യൻ ഗ്രാമങ്ങളിൽ മ്യാൻമർ സൈന്യം നടത്തിയ നടപടികളെ തുടർന്ന് എഴുപതിനായിരത്തിലേറെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് രാജ്യത്തുനിന്നും പാലായനം ചെയ്യേണ്ടി വന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഗാംബിയ തങ്ങളുടെ ആദ്യ വാദങ്ങൾ അവതരിപ്പിക്കും. അതേസമയം വംശഹത്യ ആരോപണം മ്യാൻമർ നിഷേധിച്ചു. ജനുവരി 16 മുതൽ 20 വരെ മ്യാൻമർ തങ്ങളുടെ വാദങ്ങൾ കോടതിയിൽ അവതരിപ്പിക്കും.











Discussion about this post