ന്യൂഡൽഹി: ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അത്യാധുനികമായ പുതിയ ഓഫീസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മാറുന്നു. മകരസംക്രാന്തി ദിനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുക.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഔദ്യോഗിക ഓഫീസ് സമുച്ചയം നിർമ്മിക്കപ്പെടുന്നത്. നിലവിൽ റൈസിന ഹിൽസിലെ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
‘സേവാ തീർത്ഥ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മന്ദിരം പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പമാക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായിട്ടാണ് ഈ എക്സിക്യൂട്ടീവ് എൻക്ലേവ് നിർമ്മിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയും ഇതിനുള്ളിൽ തന്നെ പ്രവർത്തിക്കും.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം. പുതിയ ഓഫീസിലേക്കുള്ള മാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതിയ യുഗത്തിന്റെ അടയാളമായാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നതോടെ നിലവിലുള്ള സൗത്ത് ബ്ലോക്ക് കെട്ടിടം വിപുലമായ ഒരു മ്യൂസിയമായി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്..













Discussion about this post