സിഎഎ വിരുദ്ധസമരമെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ നേരിടാന്‍ ഡല്‍ഹി പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ ജനങ്ങളെ വലയ്ക്കു സാഹചര്യത്തില്‍ ഡല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ സുപ്രിം കോടതി ഉത്തരവ്.
കസ്റ്റഡിയില്‍ എടുക്കുന്നവരെ 12മാസം വരെ കരുതല്‍ തടങ്കലില്‍ വെക്കാവുന്ന പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍. ശര്‍മ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അക്രമമുണ്ടായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇത്തരം വിഷങ്ങളില്‍ വെറുതേ ഉത്തരവിറക്കാന്‍ ആകില്ലെന്നും കോടതി. വ്യക്തിപരമായി നിയമലംഘനം ഉണ്ടായാല്‍ കോടതിയെ സമീപിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഏപ്രില്‍ 18 വരെയാണ് ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത്. ദല്‍ഹി തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് സമ്മേളനം എന്നിവ കൂടി കണക്കിലെടുത്തായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം.
Discussion about this post