രാജ്യവ്യാപകമായി സിഎഎയ്ക്കും, എന്‍ആര്‍സിയ്ക്കും എതിരെ വികാരമുണ്ടെന്ന പ്രതിപക്ഷത്തെ പ്രചരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന്‍ സര്‍വ്വേ(India Today Mood Of The Nation Poll 2020)
പോളില്‍ പങ്കെടുത്ത 41% പേരും CAA യെ അനുകൂലിച്ചു. 26 % മാത്രമാണ് പിന്തുണക്കുന്നില്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 33 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മനടിച്ചു. എന്‍ആര്‍സിയ്ക്ക് സിഎഎയേക്കാള്‍ ജനപിന്തുണയുണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 49 % പേര്‍ എന്‍ആര്‍സി രാജ്യത്തിനും, ജനാധിപത്യത്തിനും നല്ലതെന്ന് വിലയിരുത്തി. 26 % പേര്‍മാത്രമാണ് എന്‍ആര്‍സിയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചത്. 25 % പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് സിഎഎയിയും എന്‍ആര്‍സിയിലും ആശങ്കയുണ്ടെങ്കിലും അത് നീതീകരിക്കാവുന്നതാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും പറയുന്നു.
കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെ 58 ശതമാനം പേരാണ് അനുകൂലിച്ചത്.26 % പേര്‍ പിന്തുണച്ചില്ല, 16 % പേര്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ലെന്നും സര്‍വ്വ പറയുന്നു. അയോധഅയവിധി, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയവയേയും ജനങ്ങള്‍ വലിയ തോതില്‍ പിന്തുണക്കുന്നുണ്ട്.
അയോധ്യ വിധി നീതീകരിക്കാവുന്നതാണോ? എന്ന ചോദ്യത്തിന് 66 % പേര്‍ അതെ എന്ന് മറുപടി നല്‍കി.21 % പേര്‍ മാത്രമാണ് എതിര്‍ത്തത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണോ? എന്ന ചോദ്യത്തിന് 42 % പേര്‍ വേണം എന്ന് മറുപടി നല്‍കി. വേണ്ട എന്ന നിലപാട് എടുത്തത് 37 ശതമാനം പേരാണ്.
സാമ്പത്തിക രംഗത്തെ കേന്ദ്രത്തിന്റെ പ്രകടനം മികച്ചതാണെന്ന് 50 % പേര്‍ വിലയിരുത്തി. എതിര്‍ത്തത് 30 ശതമാനം പേര്‍ മാത്രമാണ് 20 % പേര്‍ നിലപാട് വ്യക്തമാക്കിയില്ല.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 271 സീറ്റ് നേടുമെന്നും മൂഡ് ഓഫ് നേഷന്‍ വിലയിരുത്തി. കോണ്‍ഗ്രസ് 60 മറ്റുള്ളവര്‍ 212 എന്നിങ്ങനെ സീറ്റ് നേടുമെന്നും സര്‍വ്വേ അടിവരയിടുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണ്. കഴിഞ്ഞ വര്‍ഷത്തേ സര്‍വ്വേക്കാള്‍ വലിയ ജനപിന്തുണയാണ് മോദിയ്ക്ക് ഈ വര്‍ഷം ഉണ്ടായത്.
Discussion about this post