-
ഏപ്രിൽ മാസത്തിൽ നേപ്പാളിൽ നടക്കുന്ന സാഗർമാതാ സംബാദ് പരിസ്ഥിതി സമ്മേളനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നേപ്പാൾ സർക്കാർ. കാലാവസ്ഥാ വ്യതിയാനങ്ങൾ, പർവ്വതങ്ങൾ, മനുഷ്യകുലത്തിന്റെ ഭാവി എന്നതാണ് പ്രധാന അജണ്ടകൾ. എല്ലാ സാർക്ക് അംഗ രാഷ്ട്രങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ ഉച്ചകോടിയുടെ ആദ്യഘട്ടം ഏപ്രിൽ 2 മുതൽ 4 വരെയാണ്. നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാഷ്ട്രത്തലവന്മാർ, വിവിധ സംഘടന തലവന്മാർ, പരിസ്ഥിതി പ്രവർത്തകർ, പരിസ്ഥിതി സംഘടനകൾ, വിദ്യാർഥികൾ, ബുദ്ധിജീവികൾ, ആക്ടിവിസ്റ്റുകൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന പരിസ്ഥിതി മേളയാണ് സാഗർമാതാ സംബാദ്.








