ചൈനയിൽ പുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കനത്ത കരുതലോടെ കേരളം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും, സർക്കാർ ആശുപത്രികളിലും, പ്രൈവറ്റ് ആശുപത്രികളിലുമടക്കം രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ ഒറ്റയ്ക്ക് കിടത്തി ചികിത്സിക്കാൻ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ, ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ മാനദണ്ഡങ്ങൾ എന്നിവയടങ്ങിയ ലഘുലേഖകളും, അടിയന്തര മാർഗ്ഗ നിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ കൂടിയാണ് പ്രതിരോധമാർഗങ്ങൾ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ ആശുപത്രികളും ജനങ്ങളും തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ എല്ലാവരോടും അഭ്യർത്ഥിച്ചു. കേരളത്തിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, എയർപോർട്ടുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
Discussion about this post