ബംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിക്കുകയോ നടത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യെദിയൂരപ്പ സര്‍ക്കാര്‍. കടുത്ത അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിയമപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും.
വിജ്ഞാപന പ്രകാരം ആഭിചാരവും ദുര്‍മന്ത്രവാദവും ഇനി കര്‍ണാടകയില്‍ കുറ്റകരമാണ്. മുഴുവന്‍ അന്ധവിശ്വാസങ്ങളും ക്രിമിനല്‍ കുറ്റമാകും. 16 ദുരാചരങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ദുര്‍മന്ത്രവാദം, ആഭിചാരം, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, നരബലി, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്നനാരീ പൂജ, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നത്.
അതേസമയം ശാസ്ത്രാവബോധം വളര്‍ത്തി ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷമാണ് നിയമം നിര്‍ദ്ദേശിക്കുന്നത്.
Discussion about this post