ജനുവരി ഇരുപത്തിയാറിനു നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള എട്ട് കിലോമീറ്റർ നീളമുള്ള പരേഡ് റൂട്ടിൽ അതിശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കി. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം, ഡ്രോണുകൾ, സിസിടിവി ക്യാമറകൾ എന്നിവ ദില്ലി പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെങ്കിൽ,ഷാർപ്പ്ഷൂട്ടർമാരെയും,സ്‌നൈപ്പർ മാർക്സ്മെന്നെയും ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ സൈന്യം വിന്യസിച്ചിട്ടുണ്ട്. എട്ട് കിലോമീറ്റർ നീളമുള്ള പരേഡ് റൂട്ട് എപ്പോഴും മറഞ്ഞിരിക്കുന്ന ഇവരുടെ തോക്കിൻ മുനയിൽ സുരക്ഷിതമായിരിക്കും. ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക്, യമുന ഖാദർ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 150-ൽ അധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര സായുധ പോലീസ് സേനയുടെ സഹായത്തോടെ ഡൽഹിയുടെ മുക്കിലും മൂലയിലും ഗ്രൂപ്പ് പട്രോളിംഗ്, രാത്രി പട്രോളിംഗ്, വാഹന പരിശോധന എന്നിവ നടക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ട്, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.













Discussion about this post