പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് സത്യം തന്നെയെന്ന് വെളിപ്പെടുത്തല്‍. കുടിവെള്ളം തരില്ലെന്ന് അവര്‍ പറഞ്ഞ കാര്യം മാധ്യമങ്ങളോട് പറഞ്ഞതാണ്. അവരത് കൊടുത്തില്ല. തങ്ങള്‍ നുണ പറയുകയാണെന്ന് വരുത്തി തീര്‍ക്കുകയാണ്. അതില്‍ വിഷമമുണ്ടെന്നും കോളിനി നിവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയൊ-
https://www.facebook.com/dr.bhargavaram/videos/111573486932633/?__xts__[0]=68.ARC1gjiYBydm-RzQSZ7gCei-HgxbOp26WQxjxjXf01UNKUtPMK3aBg5uUu1Rg4vAkfXjKGIWRGDPOB9SNJebUn58na0Ff-lkW8VAH8h24xNtYl6VRFa2upG44rNwvsdlwYySZnoZTQmPPC4jCgkxkcRCD3PpIaYjcWLHJVqrk0H1vKrQ-cUvg6k8rpzjTDkef-Q9GnB4LpepjDEpjK7trnem2M33yDkxzjscrrGtHXzDzbXIsWzxPyk7hK0OxpWW6EHrXoO8znIlBzyLpiZifRkHUi_Vfq5B_kt-zNxjKoFBwNqPwD1mm7CjHJi0Ah_nvgf-kBrTpT6aPxDhH66X7pHcIEPjzDsmNG82AA&__tn__=-R
കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളനിനിവാസികള്‍ ജില്ല കളക്ടറെ കണ്ട് നിവേദനം നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതായി കോളിന നിവാസികളായ സ്ത്രീകള്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ സിഎഎയെ അനുകൂലിച്ചതിന്റെ പേരില്‍ എട്ടോളം കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ കുടിവെള്ളം നല്‍കില്ലെന്ന് അയല്‍വാസി പറഞ്ഞതായുള്ള വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ചില കേന്ദ്രങ്ങളുടെ സമര്‍ദ്ദം മൂലം ഇവര്‍ക്ക് കിണറില്‍ നി്‌നന് വെള്ളം എടുക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് നുണയാണ് എന്ന രീതിയില്‍ വലിയ തോതില്‍ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും പ്രചരണം നടന്നിരുന്നു. ഇവര്‍ക്ക് വെള്ളമെത്തിയ സേവാ ഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് മതസ്പര്‍ദ്ദയുണ്ടാക്കി എന്ന പേരില്‍ പോലിസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് ആരോടും ദേഷ്യമുണ്ടാവേണ്ട കാര്യമില്ലെന്നും, ചില കുടുംബങ്ങള്‍ സിഎഎയെ അനുകൂലിക്കുന്ന പരിപാടിയില്‍ പങ്കെടുത്തതിന് മറ്റുള്ളവര്‍ക്ക് കൂടി വെള്ളം നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നും കോളനി നിവാസികള്‍ വെളിപ്പെടുത്തുന്നു.
സിഎഎ അനുകൂലിച്ചതിന്റെ പേരില്‍ കേബിള്‍ ഓപ്പറേറ്റുടെ കീഴിലുള്ള കണക്ഷനുകള്‍ ചിലര്‍ കൂട്ടത്തോടെ വിച്ഛേദിച്ചുവെന്ന പരാതി ബിജെപി ഉയര്‍ത്തിയിരുന്നു. സിഎഎയെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറത്ത് വലിയ തോതില്‍ ബഹിഷ്‌ക്കരണം നേരിടുന്നുവെന്ന് കാണിച്ച നിരവധി പരാതികള്‍ എസ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post