തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള രംഗത്ത്. യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് അദ്ദേഹം പറഞ്ഞു.
ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ലെന്നും എസ് രാമചന്ദ്രന് പിള്ള ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
‘അലനും താഹയ്ക്കും തെറ്റുതിരുത്താന്‍ അവസരമുണ്ട്. അവരുടെ നിലപാട് പാര്‍ട്ടി കേള്‍ക്കും. യുഎപിഎ കരിനിയമമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം തുടങ്ങിയതിനെ മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നാണ് രാമചന്ദ്രന് പിള്ളയുടെ വാദം.
Discussion about this post