വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കുമെന്ന് ഷഹീൻ ബാഗ് കലാപത്തിന്റെ സൂത്രധാരനും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഷാർജീൽ ഇമാം.
എണ്ണമറ്റ മുസ്ലീങ്ങൾ ഇന്തയിലുണ്ടെന്നും അവർക്ക് നിഷ്പ്രയാസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെടുത്താൻ സാധിക്കുമെന്നുമാണ് ഇമാം ഇന്നലെ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. അസമിനെയും നോർത്ത് ഈസ്റ്റിനെയും ഇന്ത്യയിൽ നിന്ന് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷഹീൻ ബാഗ് പ്രതിഷേധത്തിലും ഇമാം പറഞ്ഞിരുന്നു.
ഇന്ത്യയെ വടക്കുകിഴക്കൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഇടനാഴിയായ ചിക്കൻ നെക്ക് ഉപരോധിക്കണമെന്നാണ് ഇമാം ആവശ്യപ്പെട്ടത്.വ്യക്തമായ പരാമർശത്തിൽ, റെയിൽവേ ട്രാക്കുകളും റോഡുകളും തടയുവാൻ ഇമാം ജനങ്ങളോട് പറഞ്ഞു.ഡോക്ലാമിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള ബീജിംഗിന്റെ തന്ത്രമായിരുന്നു.ഇത് ഇന്ത്യ കൃത്യമായി പ്രതിരോധിച്ചത് കൊണ്ട് അന്നത് നടക്കാതെ പോയി.ചിക്കൻ നെക്കിന്റെ നിയന്ത്രണം വിമതർ ഏറ്റെടുക്കുക എന്നത് കൊണ്ട് ഇന്ത്യക്കുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടവും അത് തന്നെയായിരിക്കും.









Discussion about this post