ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്ന ഡൂഡിലൂടെയാണ് ഗൂഗില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്. വൈവിധ്യമാര്‍ന്ന രാജ്യത്തെ സാംസ്‌ക്കാരിക പൈതൃകത്തെ ഗൂഗിള്‍ എടുത്തുകാട്ടി. ലോകപ്രശസ്ത ചരിത്രസ്മാരകങ്ങളായ താജ്മഹല്‍, ഇന്ത്യാ ഗേറ്റ് തുടങ്ങി ദേശീയ പക്ഷിയെപ്പോലുള്ള വിശാലമായ ജന്തുജാലങ്ങളെ വരെ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസിക്കല്‍ ആര്‍ട്ടുകള്‍, തുണിത്തരങ്ങള്‍, നൃത്തങ്ങള്‍ എന്നിവയും കോര്‍ത്തിണക്കി ഗൂഗിള്‍ ഡൂഡില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ വര്‍ണ്ണാഭമായ ചിത്രീകരണത്തില്‍ ലയിപ്പിച്ചിരിക്കുകയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള അതിഥി ആര്‍ട്ടിസ്റ്റ് മെറൂ സേത്താണ് ചിത്രീകരണം ഒരുക്കിയിരിക്കുന്നത്.
1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ചപ്പോള്‍, അത് ജനുവരി 26 മുതല്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു.ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുള്ള ഇന്ത്യയുടെ പൂര്‍ണ്ണസ്വരാജിന്റെ പ്രഖ്യാപനം കൂടിയാണ് ജനുവരി 26ന് നടന്നതും ഇന്ത്യ റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നതും.
”ബ്രിട്ടീഷ് രാജില്‍ നിന്ന് ഒരു സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ മാറ്റം പൂര്‍ത്തീകരിച്ചതായാണ് റിപ്പബ്ലിക് ദിനം അടയാളപ്പെടുത്തുന്നത് എന്നാണ് ഗൂഗിളും ഈ ദിനത്തെ പ്രസ്തവനയിലൂടെ കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നില്‍ കാണപ്പെടുന്ന വൈവിധ്യത്തിന്റെ സത്തയാണ് ഇന്ത്യയിലെ റിപ്പബ്ലിക് ഉത്സവങ്ങള്‍ ഉള്‍ക്കൊള്ളുന്നത്, മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളില്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ആണ് പ്രകടിപ്പിക്കുന്നത് ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post