സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ കപിൽ സിബലിന് തീവ്ര ഇസ്ലാമിക സംഘടനയായ പി.എഫ്.ഐയിൽ നിന്ന് 77 ലക്ഷം രൂപ ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സിബലിനെക്കൂടാതെ ഇന്ദിര ജെയ്‌സിംഗിന് 4 ലക്ഷംവും, ദുഷ്യന്ത് എ ദാവെ , അബ്ദുൾ സമന്ദ് എന്നിവർക്ക് യഥാക്രമം 11 ലക്ഷം രൂപയും 3.10 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ചുവെന്നുമാണ് അറിയുന്നത്.
നേരത്തെ,സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സജീവമായി പങ്കാളികളായിരുന്നുവെന്ന് ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു.അറസ്റ്റിലായ പിഎഫ്‌ഐയിലെ 25 അംഗങ്ങൾക്കെതിരെ മതിയായ തെളിവുകൾ അവരുടെ പക്കലുണ്ടെന്നും പോലീസ് വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ ബഹ്‌റൈച്ച്, ബിജ്‌നോർ, ഹാപൂർ, ഉത്തർപ്രദേശിലെ ഷാംലി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് ഇടപാടുകൾ നടന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) 73 ബാങ്ക് അക്കൗണ്ടുകളുടെ വിശകലനത്തിലാണ് ഈ വസ്തുതകൾ പുറത്തുവന്നത്. ഇടപാടുകളുടെ സൂക്ഷ്മപരിശോധനയിൽ, ഈ ബാങ്ക് അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ 120.5 കോടി രൂപ ഈ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും അത് അതേ ദിവസം തന്നെ, അല്ലെങ്കിൽ പിറ്റേദിവസത്തിനുള്ളിൽ പിൻവലിച്ചതായും തെളിഞ്ഞു.ഇപ്പോഴീ അക്കൗണ്ടുകളിൽ നാമമാത്രമായ ബാലൻസ് മാത്രമാണ് അവശേഷിക്കുന്നതെന്നും കണ്ടെത്തി.
ദേശീയ മാധ്യമമായ സീ ടിവിയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post